---
title: "കേരളപ്പിറവി ദിനം പന്ന്യന്നൂർ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ആഘോഷിച്ചു."
english_title: "Kerala Piravi Day was celebrated under the leadership of Pannyannur Panchayat"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/158623/Kerala Piravi Day was celebrated under the leadership of Pannyannur Panchayat"
published_at: "2023-11-01T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65420f37581f4_IMG-20231101-WA0061.jpg"
keywords: []
---

# കേരളപ്പിറവി ദിനം പന്ന്യന്നൂർ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ആഘോഷിച്ചു.

> **Lead Summary:** കേരളപ്പിറവി ദിനം പന്ന്യന്നൂർ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ആഘോഷിച്ചു.

## Article Content

കേരളപ്പിറവി ദിനം പന്ന്യന്നൂർ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ആഘോഷിച്ചു.

ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ.കെ പവിത്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ അധ്യക്ഷനായി. ഡോ.കെ.വി ശശിധരൻ മുഖ്യപ്രഭാഷണം നടത്തി.

പന്ന്യന്നൂർ ഭാസി, രാജേന്ദ്രൻ തായാട്ട്, പ്രേമാനന്ദ് ചമ്പാട് എന്നിവരെ ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.രവീന്ദ്രൻ മാസ്റ്റർ ആദരിച്ചു. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ രമ സ്വാഗതവും, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.പി സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/158623/Kerala Piravi Day was celebrated under the leadership of Pannyannur Panchayat)